കല്‍പ്പറ്റ നഗരസഭയുടെ മുന്‍ ചെയര്‍മാനും,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും നാടക പ്രവര്‍ത്തകനുമായ ടി.എസ് രാധാകൃഷ്ണന്റെ സ്മരണാര്‍ത്ഥം ടി.എസ് പഠനകേന്ദ്രം നാടിനു സമര്‍പ്പിക്കാനിരിക്കുന്ന വേളയില്‍ തന്റെ ജൂനിയറും സഹപ്രവര്‍ത്തകനും സുഹൃത്തുമായ ടി.എസിനെക്കുറിച്ച് ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് പി.എ മുഹമ്മദ്. അതുല്ല്യനായ ഒരു സംഘാടകനായിരുന്നു ടി.എസ് രാധാകൃഷ്ണന്.നാടക നേതാക്കന്മാരുടെയും കലാസാംസ്കാരിക രംഗത്തുള്ള ബന്ധവും വെച്ചാണ് ടി.എസ് രാഷ്ട്രീയത്തില്‍ എത്തുന്നത്. അവിടെ നിന്ന് രാഷ്ട്രീയപരമായ പല മേഖലകളിലും ടി.എസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് തീരാനഷ്ടമായിരുന്നെന്നും പി.എ മുഹമ്മദ് പറയുന്നു. ജില്ലയിലെ കലാ സാംസ്കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ടി.എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഡോ.സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും.
- Advertisement -
- Advertisement -