കടുത്ത വരള്‍ച്ചയില്‍ കിണറുകളും കുളങ്ങളും വറ്റിവരളുമ്പോള്‍ സുലഭമായി ശുദ്ധജലമൊരുക്കി കേണികള്‍. ഒരുകാലത്ത് ജില്ലയില്‍ സര്‍വ്വ സാധാരണമായിരുന്ന ഇത്തരം കുടിവെള്ള സ്രോതസ്സുകള്‍ ഇപ്പോള്‍ അപൂര്‍വ്വമാണ്. ഒന്നരമീറ്റര്‍ ആഴത്തില്‍ പനംകുറ്റികളില് നിറയെ ശുദ്ധജലംനിറച്ച് നില്ക്കുന്ന കേണികള്‍ ഒരു കാലത്ത് ജില്ലയില്‍ സര്‍വ്വസാധാരണമായിരുന്നു. ഏത് കടുത്ത വേനലിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാകും എന്നതാണ് ഇത്തരം പനംകുറ്റി കേണികളുടെ പ്രത്യേകത. വേനല്‍ ശക്തിപ്രാപിച്ച് ജില്ലയിലെ കിണറുകളും കുളങ്ങളും വറ്റി നാട്ടുകാര്‍ കുടിവെള്ളത്തിന്നായി നെട്ടോട്ടമോടുമ്പോള്‍ ഇത്തരം പരമ്പരാഗത കേണികള്‍ ഗ്രാമവാസികള്‍ക്ക് അനുഗ്രഹമാണ്. ചതുപ്പു നിലങ്ങളും വലയലുകളും മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റിയതും നെല്‍കൃഷി കുറഞ്ഞതും ഇത്തരം കേണികള്‍ അപ്രത്യക്ഷമാവാനും കാരണമായി. ഇതോടെ ഇത്തരം കേണികള്‍ വളരെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രമായി ചുരുങ്ങി. ഒരുനാടിന്റെ ദാഹമകറ്റാന്‍ കഴിയുന്ന ഇത്തരം അപൂര്‍വ്വമായ കേണികള്‍ വേണ്ടത്ര പ്രാധാന്യം നല്കി സംരക്ഷിക്കാന്‍ നടപടികളുമില്ല. നൂറുകണക്കിന് അടികള്‍ താഴ്ത്തിയ കുഴല്‍കിണറുകളും കിണറുകളും വറ്റിവളരുമ്പോഴാണ് വെറും ഒന്നര മീറ്റര്‍ മാത്രം ആഴമുള്ള കേണികള്‍ ജലസമൃദ്ദമായി നില്‍ക്കുന്നത്.
- Advertisement -
- Advertisement -