- Advertisement -

- Advertisement -

ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0

മേപ്പാടി: വൈസ്‌മെന്‍ ക്ലബ്ബ് മേപ്പാടി ഡി.എം വിംസും തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കുമായി ചേര്‍ന്നു പൊതുജനങ്ങള്‍ക്കായി അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിരമായി സ്വീകരിക്കേണ്ട ശുശ്രൂഷകള്‍ നല്‍കുന്നതിനെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കല്‍പ്പറ്റ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ചെറിയതോട്ടം ഉദ്ഘാടനം ചെയ്തു. തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബി സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. വിംസ് ഹോസ്പിറ്റല്‍ ചീഫ് ഇന്‍സ്റ്റക്ട്ടര്‍ അഭിനന്ദ് ക്ലാസ്സെടുത്തു. മേപ്പാടി വൈസ്‌മെന്‍ പ്രസിഡണ്ട് ജോച്ചന്‍ തോമസ് അധ്യക്ഷത വഹിച്ചു. കെ.എസ് ശ്രീജിത്ത് സ്വാഗതവും ലൂക്കോസ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page