- Advertisement -

- Advertisement -

ഇടതു സ്ഥാനാര്‍ത്ഥി പി.പി. സുനീര്‍

0

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീറിനെ പരിഗണിക്കുന്നു. സിപി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ മലപ്പുറം ജില്ലയുലെ എല്‍.ഡി.എഫ് കണ്‍വീനറും, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. സി.പി.ഐ. മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലൊന്നാണ് വയനാട്. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍. സത്യന്‍ മൊകേരി പി.പി. സുനീര്‍, ടി.എന്‍. ചന്ദ്രന്‍ തുടങ്ങിയവരാണ് വയനാട് മണ്ഡലത്തിലേക്ക് സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page