- Advertisement -

- Advertisement -

വെഞ്ചിരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നടത്തി

0

ജീവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ ആശുപത്രിക്ക് സമീപം പുതുതായി നിര്‍മ്മിച്ച ഡിവൈന്‍ നെസ്റ്റ് കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നടത്തി. കെട്ടിട വെഞ്ചിരിപ്പ് കര്‍മ്മം ഡോ.മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പൊലീത്തയും കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയും നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജീവകാരുണ്യ സേവന മേഖലകളില്‍ ചാലക ശക്തികളായ ജോയ് അറയ്ക്കല്‍, ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് എന്നിവരെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, രൂപതാ വികാരി ജനറല്‍ ഫാദര്‍ അബ്രഹാം നെല്ലിക്കല്‍, നാദാപുരം ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം, ഡോ.ജോണ്‍ പുതുവ, എം.സി.സെബാസ്റ്റ്യന്‍, ബ്രദര്‍ പീറ്റര്‍ പട്ടര്‍മഠം, ജലീല്‍ ഫൈസി, ഫാദര്‍ തോമസ് കുറ്റിക്കാട്ടുകുന്നേല്‍, ഷെപ്പേര്‍ഡ് മഠത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു സ്‌നേഹവിരുന്നും നടന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page