- Advertisement -

- Advertisement -

മന്ത്രി എം.എം മണി നാളെ ജില്ലയില്‍

0

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നാളെ (മാര്‍ച്ച് 4) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് വി ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് അംഗം പി എന്‍ വിമല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.സി ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും. 10.30ന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട് സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും. ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജഴ്സിയും വിനോദോപാധികളും ചടങ്ങില്‍ വിതരണം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് സി സഹദ്, വൈസ് പ്രസിഡണ്ട് ഷൈജ ബേബി, പിടിഎ പ്രസിഡണ്ട് ഇ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് മാനന്തവാടി ഗവ. യുപി സ്‌കൂളില്‍ നിര്‍മിച്ച ഓപ്പണ്‍ ഓഡിറ്റോറിയവും ഹരിത പന്തലും മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. എസ്.സി-എസ്.ടി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സൈക്കിള്‍ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page