ലോകസഭ തിരഞ്ഞെടുപ്പ് യു.ഡി.എഫില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍. അവസാനഘട്ടത്തില്‍ ടി.സിദീഖിന്റെയും, ഷാനിമോള്‍ ഉസ്മാന്റെയും പേരാണ് ഉയര്‍ന്നത്. കെ.സി വേണുഗോപാല്‍, കെ.മുരളീധരന് എന്നിവരുടെ പേരുകളും സജീവമാണ്.കെ.പി.സി.സി-എ.ഐ.സി.സിക്ക് നല്കിയ ലിസ്റ്റില്‍ നാലുപേരുകളാണ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി.സിദ്ദീഖ്, എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.മുരളീധരന് എന്നിവരാണ് ലിസ്റ്റില്‍ പെട്ടിരിക്കുന്നത്. ഇതില്‍ കെ.സി.വേണുഗേപാലും, കെ.മുരളീധരനും മത്സരിക്കാന്‍ സാധ്യത കുറവാണുതാനും. ഈ സാഹചര്യത്തില്‍ ടി.സിദ്ദീഖിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരിനാണ് മുന്‍തൂക്കം.കോഴിക്കോട്, വയനാട്, മലപ്പുറം മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്നതിനാല്‍ വയനാട് ലോകസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യത ലിസ്റ്റ് വയനാട് ഡി.സി.സി നല്‍കിയിട്ടില്ല. കെ.പി.സി.സി നേരിട്ടാണ് ഇത് കൈകാര്യം ചെയ്യുന്നതത്രേ. ചെറിയ തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ടങ്കിലും അത് പരിഹരിച്ച് ഉടന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
- Advertisement -
- Advertisement -