ചെന്നലോട്: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി ഉദ്ഘാടന ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി സണ്ണി അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാവും. ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ നിയമിച്ചത്. മെഡിക്കല്‍ ഓഫീസര്‍ അടക്കം 4 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശകുന്തള ഷണ്മുഖന്, അംഗങ്ങളായ പി.സി മമ്മൂട്ടി, എം.ഒ ദേവസ്യ, പി.സി അയ്യപ്പന്, കൊച്ചുറാണി, ഡോ. ജാവേദ് റിസ്വാന്, എം.എ ജോസഫ്, ഷമീം പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജേഷ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -