കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസ്, ചികിത്സാ ധനസഹായം, സൗജന്യ യൂണീഫോം, അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠന സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ അവാര്‍ഡ്, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ജോലിയില്‍നിന്നും വിരമിച്ച അംഗങ്ങള്‍ക്ക് പെന്ഷന്, ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായം തുടങ്ങിയവ നടപ്പിലാക്കുന്നുണ്ട്. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി സന്തോഷ് കുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി.ബി വിനോദ്, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -