പി ജയേഷിന് ഫോട്ടോഗ്രാഫി ദേശീയ അവാര്‍ഡ്. ന്യൂസ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്കായി ദേശീയ തലത്തില്‍ ദ ഹിന്ദു ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോ ജേര്‍ണലിസം അവാര്‍ഡിന് മാതൃഭൂമി വയനാട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ പി ജയേഷ് അര്‍ഹനായി. സ്പോര്‍ട്സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് ജയേഷ് കരസ്ഥമാക്കിയത്. വയനാട്ടില്‍ നടന്ന മഡ് ഫുട്ബോള്‍ മത്സരത്തിന്റെ ഫോട്ടോയാണ് ജയേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ചെന്നൈ ഫോട്ടോ ബിനാലേയുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. നേരത്തെ കൊച്ചി, കോഴിക്കോട് പ്രസ്സ് ക്ലബ്ബുകളുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
- Advertisement -
- Advertisement -