ബാണാസുര മലയിലെ കാട്ടുതീ ശമനമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെ ആരംഭിച്ച തീ പിടുത്തം ഇപ്പോഴും പൂര്‍ണ്ണമായും അണഞ്ഞിട്ടില്ല. മലയുടെ ഭൂരിഭാഗവും കത്തിയതിന് ശേഷം സമീപ ഭാഗങ്ങളിലേക്കും തീ പടര്‍ന്നു പിടിക്കുകയാണ്. ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് കത്തിനശിച്ചത്. ഇന്നലെ കാറ്റുകുന്ന് കുറ്റിയാംവയല്‍ ഭാഗത്താണ് തീ പിടുത്തമുണ്ടായത്. ജനവാസ കേന്ദ്രമായ കുറ്റിയാംവയല്‍ ഭാഗത്ത് തീ പടര്‍ന്ന് ആശങ്കയുണ്ടാക്കി. മലയിലെ ശക്തമായ കാറ്റ് തീപിടുത്തം മറ്റ് സ്ഥലത്തേക്ക് പടരാന്‍ കാരണമാകുന്നുണ്ട.് വനപാലകരും, നാട്ടുകാരും തീ അണക്കാനുള്ള കഠിന പ്രയത്നത്തിലാണ് .പല സ്ഥലങ്ങളിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. ആശങ്കയോടെ കാപ്പികളം, കുറ്റിയാംവയല്‍ പ്രദേശവാസികള്‍.
- Advertisement -
- Advertisement -