കേരളം കണ്ട മഹാ പ്രളയത്തില്‍ മത്സ്യ കൃഷി മേഖലയില്‍ ദുരിതം ഏറ്റുവാങ്ങിയ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ഫിഷറീസ് വകുപ്പിന്റെ ധനസഹായം വിതരണം ചെയ്തു. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ, സി കെ ശശീന്ദ്രന് പുനസ്ഥാപന പാക്കേജ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തില്‍ അനേകം ഉള്‍നാടന്‍ മത്സ്യ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചു പോയിരുന്നു. ഏകദേശം 60 ഹെക്ടര്‍ സ്ഥലത്തെ മത്സ്യകൃഷിക്ക് നാശനഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഫിഷറീസ് വകുപ്പില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കൃഷിയിടങ്ങളുടെ പുനസ്ഥാപനത്തിന് വേണ്ടി മാറ്റി വെച്ച 40 കോടി രൂപയില്‍ വയനാട് ജില്ലക്ക് വേണ്ടി 82.31 കോടി രൂപ മാറ്റി വെച്ചിരുന്നു. നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കി മത്സ്യകൃഷി നടപ്പിലാക്കുന്നതിന് അടിസ്ഥാന സൗകര്യ നാശനഷ്ടത്തിന്റെ 30 ശതമാനമാണ് ആദ്യ ഘഡുവായി മത്സ്യകര്‍ഷകര്‍ക്ക് അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് മത്സ്യകൃഷി നടപ്പിലാക്കുന്നതിന്റെ ഘട്ടമനുസരിച്ച് അടുത്ത ഘഡുക്കള്‍ അനുവദിക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനില തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കെ ശശീന്ദ്രന്, രാജന് പൊരിയാനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ എം ചിത്ര സ്വാഗതവും അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ആഷിഖ് ബാബു നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -