- Advertisement -

- Advertisement -

ശാസ്ത്ര കലാ ജാഥക്ക് സ്വീകരണം നല്‍കി

0

സമകാലിക കേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യന്‍ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും ലിംഗ സമത്വത്തിന്റയും പശ്ചാത്തലത്തില്‍ അനാവരണം ചെയ്യുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നമ്മള്‍ ജനങ്ങള്‍ ശാസ്ത്ര കലാ ജാഥക്ക് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേ ശവന്‍, കെ സി സുനില്‍ കുമാര്‍, പി സി ജോണ്‍, ഒ കെ രാജു, പി ആര്‍ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.കലാ ജാഥയുടെ ഭാഗമായി ജന സദസ്സ്, ശാസ്ത്ര ക്‌ളാസ്സ്, കൂട്ട ചിത്രം വര, ക്യാമ്പസ് സംവാദങ്ങള്‍, പുസ്തക പ്രചാരണം, എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ നാളെ വൈകുന്നേരം വൈത്തിരിയില്‍ സമാപിക്കും

Leave A Reply

Your email address will not be published.

You cannot copy content of this page