22,23,24 തീയ്യതികളിലായാണ് സമ്മേളനം നടക്കുക.സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കല്‍പ്പറ്റ ടൗണില്‍ ജില്ലയിലെ വിവിധ സ്കൂള്‍,കോളേജ് യൂണിറ്റുകളില്‍ നിന്നും എത്തിയ എസ്.എഫ്ഐ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥി റാലിയോടുകൂടെയാണ് സമ്മേളനത്തിന് തുടക്കമായത്.തുടര്‍ന്ന് എസ് എഫ് ഐ യുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സൈമണ്‍ ബ്രിട്ടോയുടെ നാമധേയത്വത്തിലുള്ള പൊതുസമ്മേളന നഗരിയില്‍ നടന്ന പരിപാടി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസി.മുഹമ്മദ് ഷാഫി അധ്യക്ഷനായിരുന്നു.എം.കെ പ്രേമനാഥ് മുഖ്യ പ്രഭാഷണം നടത്തി.23,24 തീയ്യതികളില്‍ രക്തസാക്ഷി അഭിമന്യു നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്യും.235 പ്രതിനിധികളും 35 ജില്ലാ കമ്മറ്റി അംഗങ്ങളും 8 കേന്ദ്ര കമ്മറ്റി അംഗങ്ങളും പങ്കെടുക്കും.
- Advertisement -
- Advertisement -