വാളാരംകുന്ന്,നരിപ്പാറ,കാപ്പികളം പ്രദേശത്തുള്ള വനഭാഗത്തെ ഉള്‍ക്കാടുകളിലാണ് തീപിടിച്ചത്.ഇന്നലെ രാത്രി 7 മണി മുതല്‍ കത്തിതുടങ്ങിയ തീ ഇതുവരെയും അണഞ്ഞില്ല.നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തുള്ള അടികാടുകള്‍ കത്തിനശിച്ചതായാണ് പ്രാഥമികവിവരം.ഫയര്‍ വാച്ചര്‍മാരുടെ അനാസ്ഥയാണ് തീപിടുത്തത്തിന് കാരണമെന്ന് ആക്ഷേപം.ബാണസുര മലയില്‍ തീപിടുത്തമുണ്ടായത് മലയിലെ ഉറവകളും നീര്‍ച്ചാലുകളും വറ്റിവരളാന്‍ കാരണമായേക്കും.കഴിഞ്ഞദിവസം രാത്രി തേറ്റമല പാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനഭാഗത്തും തീപിടിച്ചിരുന്നു.ഫയര്‍ഫോഴ്സും നാട്ടുകാരും തൊഴിലാളികളും വളരെ പണിപ്പെട്ടാണ് തീയണച്ചത്.
- Advertisement -
- Advertisement -