25ഹെക്ടര്‍റോളം വനം കത്തിനശിച്ചു.സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസമാണ് വടക്കനാട് മേഖലയില്‍ കാട്ടുതീ പടര്‍ന്നത്.കുറിച്യാട് റെയിഞ്ചില്‍ പെടുന്ന താത്തൂര്‍ വനമേഖലിയിലെ കല്ലൂര്‍കുന്ന് ഭാഗത്താണ് തീ ആദ്യംകാണപെട്ടത്.ഇത് അണക്കുന്നതിന്നിടെ ഒന്നര കിലോമീറ്റര്‍ മാറി മണലാടിയിലും തീപടര്‍ന്നു.തുടര്‍ന്ന് അമ്പതേക്കറിലും,പാറകൊല്ലിയിലും,ആനപന്തിയിലും തീപടര്‍ന്നുപിടിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ 120-ഓളം വനപാലകസംഘം ഏറെനേരം പണിപെട്ടാണ് തീഅണച്ചത്.തീകത്തിയ ഭാഗത്തേക്ക് ഫയര്‍ഫോഴ്സിന് എത്തിപെടാന്‍ സാധിക്കാത്തത് തീപെട്ടന്ന് അണക്കുന്നതിന് തടസ്സമായി.കഴിഞ്ഞദിവസം തീ പടര്‍ന്ന പാറകൊല്ലിഭാഗത്ത് ഇന്നും കാട്ടുതീപടര്‍ന്നു
- Advertisement -
- Advertisement -