കല്‍പ്പറ്റ ബൈപ്പാസില്‍ കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന സര്‍വ്വീസ് പൈപ്പ് തകര്‍ന്ന് മേപ്പാടി കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനില്‍ ജല പ്രളയം. കല്‍പ്പറ്റ ഗൂഡലായി കുന്നിലെ ജല സംഭരണിക്ക് സമീപമുള്ള പ്രധാന പൈപ്പാണ് പൊട്ടി ജലം പാഴാകുന്നത്. അധികൃതര്‍ സ്ഥലത്തെത്തി താത്കാലികമായി പമ്പിങ്ങ് നിര്‍ത്തിവെച്ചു. അടിയന്തിര അറ്റകുറ്റപണി നടത്താനുള്ള ശ്രമത്തിലാണ്. ചുണ്ട വൈത്തിരി പ്രദേശങ്ങളിലും കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത് ഈ സംഭരണ കേന്ദ്രത്തില്‍ നിന്നായിരുന്നു.
- Advertisement -
- Advertisement -