സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന്നായാണ് ജില്ലകളില്‍ രൂപീകരിച്ച കാര്‍ഷിക വികസന സമിതികളില്‍ പഞ്ചായത്തു പ്രസിഡണ്ടുമാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് പസിഡണ്ടുമാരെയാണ് ഉള്‍പ്പെടുത്തുക. വയനാട് ജില്ലയില്‍ പുല്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിനെയും പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദിനെയുമാണ് സമിതി അംഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. വയനാട് പോലുള്ള കാര്‍ഷിക ജില്ലയില്‍ പഞ്ചായത്തു പ്രസിഡണ്ടുമാരും കാര്‍ഷിക വികസന സമിതികളില്‍ അംഗങ്ങളാവുന്നത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രളയവും കാലാവസ്ഥ വ്യതിയാനവും കാരണം ഏറെ ദുരിതമനുഭവിക്കുന്ന ജില്ലയാണ് വയനാട്. എല്ലാ വിളകളും തകര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലാണ്.ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരെ സമിതികളില്‍ ഉള്‍പ്പെടുത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ പെട്ടന്ന് കര്‍ഷകര്‍ക്ക് എത്തിക്കാനാവും. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
- Advertisement -
- Advertisement -