- Advertisement -

- Advertisement -

ഗ്യാസ് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

0

സൗത്ത് വയനാട് ഡിവിഷനു കീഴിലെ മേപ്പാടി റെയ്ഞ്ചില്‍ ബഡേരി സെക്ഷന്‍ പരിധിയില്‍ വരുന്ന ശേഖരന്‍കുണ്ട്, നീലിമല, കടച്ചിക്കുന്ന്, ബാലന്‍തണ്ട് എന്നീ ആദിവാസി കോളനികളില്‍ വനം വകുപ്പ്, നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വ് ബജറ്റ്‌ഹെഡില്‍ അനുവദിച്ച തുക ഉപയോഗിച്ച് ഗ്യാസ് വിതരണം നടത്തി. പാചകആവശ്യങ്ങള്‍ക്കും മറ്റുമായി വനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌വനം വകുപ്പ് ഗ്യാസ് കണക്ഷന്‍ വിതരണവും അതോടനുബന്ധിച്ച് ബോധവല്‍ക്കരണക്യാമ്പും സംഘടിപ്പിച്ചത്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാപ്പന്‍ ഹംസ ഗ്യാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഹരിഹരന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌കോളനി നിവാസികള്‍ക്കുളള 10 ഓളം ഗ്യാസ് കണക്ഷനുകള്‍ കോളനിയിലെകുടുംബങ്ങള്‍ക്ക് വിതരണം നടത്തി. മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസര്‍ ടി.പി. വേണുഗോപാലന്‍ ബോധവല്‍ക്കരണ ക്യാമ്പിന ്‌നേതൃത്വം നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ എം.സി അഷ്‌റഫ് ക്യാമ്പില്‍സ്വാഗതവും, ബീറ്റ് ഫോറസ്റ്റ്ഓഫീസറായ വി.പി. വിഷ്ണു യോഗത്തിന്ആശംസയും അര്‍പ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി.കെ. ദാമോദരന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page