ബത്തേരി നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ നീക്കവുമായി യു.ഡി.എഫ്.ഇതിന്റെ ഭാഗമായി ചെയര്‍മാനെതിരെ തിങ്കളാഴ്ച അവിശ്വാസ നോട്ടീസ് നല്‍കും.എല്‍.ഡി.എഫിന്റെ പിന്തുണയോടെ കേരളകോണ്‍ഗ്രസ്സ് എം മാണ് ബത്തേരി നഗരസഭ ഭരിക്കുന്നത്.എല്‍.ഡി.എഫിന്റെ പിന്തുണയോടെ കേരളകോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍.സാബു ചെയര്‍മാനായുള്ള നഗരസഭ ഭരണസമിതിക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസത്തിന് തയ്യാറെടുക്കുന്നത്.നിലവില്‍ ഇരുപക്ഷത്തിനും 17 അംഗങ്ങള്‍ വീതവും ഒരംഗം ബി.ജെ.പിക്കുമാണ് നഗരസഭയിലുള്ളത് അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിഅംഗത്തിന്റെ നിലപാടായിരിക്കും നിര്ണ്ണായകമാക്കുക.കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ഇരുപക്ഷത്തിനും 17 സീറ്റുകളാണ് ലഭിച്ചത്.എന്നാല്‍ കേരളകോണ്‍ഗ്രസ്സ് എം അംഗം എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.പിന്നീട് എല്‍.ഡി.എഫിന്റെ രണ്ട് ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു.ഇതില്‍ ഒരു ഡിവിഷന് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു.ഇതോടെയാണ് നഗരസഭ ഭരണത്തിനെതിരെ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്കാന് ഒരുങ്ങുന്നത്.
- Advertisement -
- Advertisement -