പുല്‍പ്പള്ളി മരക്കടവില്‍ വീണ്ടും കടുവയുടെ ആക്രമണം.തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിച്ചു.
മരക്കടവ് ഭൂദാനംകുന്ന് മൂഴി ചാലില്‍ ഷാജുവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന കറവപശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ മൂക്കിന്റെ സമീപത്താണ് ആഴത്തിലുള്ള കടിയേറ്റത്.ഇന്ന് രാവിലെ പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തുമ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. സമീപത്ത് കടുവയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പശുവിനെ കെട്ടിയിടുന്ന തൊഴുത്തിന് സമീപം ക്യാമറ സ്ഥാപിച്ചു.രണ്ടാഴ്ച്ച മുന്‍പ് മരക്കടവ് പള്ളിക്ക് സമീപം കടുവ 2 പശുക്കളെ ആക്രമിച്ചിരുന്നു.കടുവയെ കൂടു വെച്ച് പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
- Advertisement -
- Advertisement -