- Advertisement -

- Advertisement -

അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം

0

അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ വെള്ളമുണ്ടയില്‍ തുടക്കം. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്,ചാന്‍സിലോഴ്സ് ക്ലബ് വെള്ളമുണ്ടയും നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. നാളെ രാത്രി 7 30 ന് വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ഫുട്ബോള്‍ ടൂര്‍ണമെന്റ് പ്രചരണാര്‍ത്ഥം ഇന്ന് ബൈക്ക് റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മലാ ദേവി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് റാലി പര്യടനം നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page