ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
മത്സ്യ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക. പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം 25000 ആക്കി ഉയര്‍ത്തുക, തണല്‍ ധനസഹായം 1350 രൂപ 5000 രൂപയാക്കി ഉയര്‍ത്തണമെന്നും മത്സ്യ വിതരണ തൊഴിലാളി സി.ഐ.ടി.യു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് ബാബു ഷജില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.എം സെയ്ത് അധ്യക്ഷത വഹിച്ചു.വി അഷ്‌റഫ്, അബ്ദുള്‍ ആസിഫ്, കെ മുസ്തസ്ഥ, മുനീര്‍ എന്നിവര്‍ സംസാരിച്ചു.