- Advertisement -

- Advertisement -

തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്

0

തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷീജ ആന്റണി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ സി.പി.എമ്മിലെ റീന സുനില്‍ പുറത്തായതിനെ തുടര്‍ന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഷീജ ആന്റണിക്ക് ആറും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റീന സുനിലിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. 13 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസ് 4, മുസ്ലിം ലീഗ് 2 അടക്കം യുഡിഎഫിന് ആറും, സിപിഎം 4, സിപിഐ 1 അടക്കം എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്.

Leave A Reply

Your email address will not be published.

You cannot copy content of this page