യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിതള്ളുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വയനാട് ജില്ലയില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകര്‍ക്കായി എന്നും പ്രവര്‍ത്തിച്ചുള്ളതാണ് കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍.യു.പി.എ അധികാരത്തില്‍ ഇരുന്നപ്പോള്‍ 72000 കോടിരൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതള്ളിയത്. മോദി സര്‍ക്കാരിന് രണ്ടരമാസം മാത്രം ശേഷിക്കെ ഇടക്കാല ബജറ്റില്‍ വാഗ്ദാനപ്പെരുമഴയാണ് നടത്തിയത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നാണ് പറയുന്നത്. കര്‍ഷക കുടുംബാംഗങ്ങളുടെ നിത്യനിതാന ചെലവുകള്‍ക്ക് പോലും ഈ തുക പര്യാപ്തമല്ല. കര്‍ഷകര്‍ സമരരംഗത്താണ്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍സഭ കാര്‍ഷിക കടം എഴുതള്ളണമെന്ന് പ്രമേയം പാസാക്കിയിട്ട് കേരളത്തിലെ ഇടതുസര്‍ക്കാര്‍ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.മോദിഭരണത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭരിഭ്രാന്തിയിലാണ്. നാലെമൂക്കാല്‍ വര്‍ഷത്തെ മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശമാത്രമാണ് നല്‍കിയത്. മോദിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത പ്രസ്ഥാനം സി.പി.എം മത്രമാണ്. സി.പി.എമ്മിന്റെ ഡല്‍ഹിയിലേയും ബംഗാളിലെയും ത്രിപുരയിലെയും നേതാക്കാള്‍ ജനാധിപത്യ മതേതര ഐക്യത്തിനായി അണിനിരക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്നത് കേരളത്തിലെ സി.പി.എം ഘടകമാണ്. സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് ഒരുപാലമായി പ്രവര്‍ത്തിക്കുന്ന വല്സന് തില്ലങ്കരിയെപോലുള്ള നേതാക്കള്‍ക്കാണ് ഇടതുസര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത്. മോദിക്കും പിണറായി വിജയനും സമാനതകള്‍ ഏറെയാണ്. മോദി ഫാസിസ്റ്റാണെങ്കില്‍ പിണറായി സ്റ്റാലിനാണ്. രണ്ടുപേരും വാചോടാപം കൊണ്ടാണ് ജീവിക്കുന്നത്. നല്ലദിനങ്ങള്‍ വാഗ്ദാനം ചെയ്തു മോദിയും എല്ലാം ശരിയാവും എന്നും പിണറായി വിജയനും പറഞ്ഞാണ് അധികാരത്തില്‍ വന്നത്. എന്നിട്ട് എന്തായി. വല്ലതും നടന്നോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ പ്രസക്തിയില്ല. പിണറായി വിജയന് ഇന്ത്യയിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയായിരിക്കും. ഡല്‍ഹിയിലെ എ.കെ.ജി സെന്റര്‍ ഉടന്‍തന്നെ താഴ്ട്ട് പൂട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ജനമഹായാത്ര വയനാട് ജില്ലയില്‍ പ്രവേശിച്ചു. ബോയിസ് ഗ്രൗണ്ടില്‍ നിന്നും ജനമഹായാത്രയെ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി.ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലൃഷ്ണന്‍,കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഡോ.ശൂരനാട് രാജശേഖരന്, സി.ആര്.ജയപ്രകാശ്, ജോസഫ് വാഴക്കന്, എ.എ.ഷുക്കൂര്‍, കെ.സി.അബു, ലതികാ സുഭാഷ്, സുമാ ബാലകൃഷ്ണന്, എന്‍.സുബ്രമണ്യന്‍, ജോണ്സണ് എബ്രഹാം, ഷാനിമോള്‍ ഉസ്മാന്,സജീവ് ജോസഫ്, പി.എം.സുരേഷ് ബാബു,കെ.പി.അനില്‍കുമാര്‍, മണ്‍വിളരാധാകൃഷ്ണന്‍, ആര്.വത്സലന്‍, അബ്ദുള്‍ മുത്തലീബ്, ഐ.കെ.രാജു, പി.എ.സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -