കുടുംബശ്രീ കല്‍പ്പറ്റ നഗരസഭാ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുകയെന്നതാണ് ലക്ഷ്യം. നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി മണി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സഫിയ അസീസ്, വൈസ് ചെയര്‍പേഴ്സണ്‍ ആര് ജയശ്രീ, കൗണ്‍സിലര്‍മാരായ ടി കെ രുഗ്മിണി, ബീന രതീഷ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -