കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന കേന്ദ്ര ആവിഷ്കൃത പദ്ധതിയുടെ പ്രചരണാര്‍ത്ഥം കണിയാമ്പറ്റ ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സുവര്‍ണ്ണ കന്യക എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം സ്ത്രീ പുരുഷ സമത്വം സ്ത്രീ ശാക്തീകരണം എന്നിവയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. ജില്ല വനിതാശിശു വികസന വിഭാഗം, ഐ.റ്റി.ഡി.പി., ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്താലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ സുവര്‍ണ്ണ കന്യക ഉദ്ഘാടനം ചെയ്തു. കേന്ദ്ര റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ ഡയറക്ടര്‍ എസ്.സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്, ജില്ലാ വനിതാസംരക്ഷണ ഓഫീസര്‍ എ. നിസ, ബത്തേരി ഡയറ്റ് പ്രിന്‍സിപ്പള്‍ ഇ.ജെ.ലീന, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റെയ്ച്ചല്‍ ജോയി, സീനിയര്‍ സൂപ്രണ്ടന്റ് സി.സി.ബാലകൃഷ്ണന്, സ്കൂള്‍ ഹെഡ്മാസ്റ്റര് പി.പുഷ്പരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ സോംഗ് ആന്റ് ഡ്രാമ വിഭാഗം, സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍, സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള വിവിധ ഐ.സി.ഡി.എസ് പ്രൊജക്ടുകളിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ നടത്തി.
- Advertisement -
- Advertisement -