- Advertisement -

- Advertisement -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റില്‍

0

കാട്ടിക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കാട്ടിക്കുളം സ്വദേശി അറസ്റ്റില്‍. ഇടയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ് പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത് .ഒരാഴ്ച്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. കാട്ടിക്കുളം സ്വകാര്യ കടയിലെ സെയില്‍സ് മാനാണ് അറസ്റ്റിലായ റഷീദ് .ഇവിടെ എത്തിയ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അബ്ദുള്‍ റഷീദിനെ കസ്റ്റഡിയിലെടുത്തത് ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.തിരുനെല്ലി പോലീസ് ഇന്‍സ്പെകര്‍ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച് എസ്.എം.എസ്.ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്

Leave A Reply

Your email address will not be published.

You cannot copy content of this page