ലോഹത്തകിടില്‍ കൊത്തിയെടുത്ത ഗാന്ധിജിയുടെ രേഖാചിത്രം പ്രകാശനം ചെയ്ത് കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച.്എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് ഗാന്ധി സ്മൃതി പുതുക്കി. സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവിങ് മത്സരത്തില്‍ നാലാം സ്ഥാനം ലഭിച്ച എസ്.കെ.എം.ജെ സ്കൂളിലെ വിദ്യാര്‍ഥിനിയായ അഖില സതീഷാണ് ലോഹത്തകിടില്‍ ഗാന്ധിജിയെ ആലേഖനം ചെയ്തത്. ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എ സുധാറാണിക്ക് കൈമാറി രേഖാചിത്രം പ്രകാശനം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി മണി, പ്രോഗ്രാം ഓഫീസര്‍ കെ.എസ് ശ്യാല്‍, സ്റ്റാഫ് സെക്രട്ടറി വിശ്വേഷ് വി ജി, അധ്യാപകരായ സുഭാഷ് കെ, സ്മിത എ വളണ്ടിയര്‍ ലീഡര്‍മാരായ എം.ബി. അഞ്ജന, കെ.എസ്. അമൃത, ഫാത്തിമ നൗറിന്, അമല്‍ചന്ദ്രന്‍ അശ്വിന് രമേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ എന്‍എസ്എസ് യൂണിറ്റിന്റെ സ്നേഹോപഹാരം പ്രിന്‍സിപ്പല്‍ എ സുധാറാണി അഖില സതീഷിന് സമ്മാനിച്ചു.
- Advertisement -
- Advertisement -