ലോകത്തിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥയാത്രയായ മഞ്ഞനിക്കര യാത്രക്ക് തുടക്കമായി.ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ നിന്നും പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായി. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര് പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത,ഫാ.എല്‍ദോസ് കൂരന്‍ താഴത്തുപറമ്പില്‍, ബെന്നി ചിറ്റേത്ത്, ബേസില്‍ കുളങ്ങാട്ടില്‍,ഷിജു മുഴയുംകിണറ്റുംകര എന്നിവര്‍ക്ക് പതാക കൈമാറി. തീര്‍ത്ഥയാത്രാ 400 കിലോമീറ്റര്‍ യാത്ര ചെയ്ത് ഫെബ്രുവരി 8 ന് മഞ്ഞനിക്കരയില്‍ എത്തിച്ചേരും.വികാരി ഫാ. അനില്‍ കൊമരിക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജേക്കബ് മീഖായേല്പുല്ല്യാട്ടേല്, ഫാ.അജു ചാക്കോ അരത്തും മാമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -