മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി) യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്‌സിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാന്‍ സൈന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും അന്താരാഷ്ട്ര പരിശീലകനുമായ റാഷിദ് ഗസ്സാലിക്ക് അവസരം.വിവിധ രാജ്യങ്ങളില്‍നിന്ന് യു.എസ്. വിദേശകാര്യവകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്ക് യു.എസിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അവിടെ താമസിച്ച് അറിവുനേടാന്‍ സഹായിക്കുന്ന പരിപാടിയാണ് ഐ.വി.എല്‍.പി. അതത് രാജ്യങ്ങളിലെ യു.എസ് എംബസികളാണ് പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്നത്. ലോകത്തെ 300 ഓളം പ്രമുഖ ഭരണകര്‍ത്താക്കള്‍ ഐ.വി.എല്‍.പിയില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ഇന്ത്യയില്‍ നിന്നും ആദ്യകാല ബാച്ചുകളില്‍ ഇന്ദിരാ ഗാന്ധി, കെ.ആര്‍ നാരായണന്‍, പ്രതിഭാ പാട്ടീല്‍, മൊറാര്‍ജി ദേശായ്, എ.ബി വാജ്പേയ് തുടങ്ങിയ മഹല്‍ വ്യക്തികളും, സമീപകാലങ്ങളില്‍ ശ്രദ്ധേയരായയുവ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച റാശിദ് ഗസ്സാലി , സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്‍ഷിപ് , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നീലഗിരി കോളേജ് , സെക്രട്ടറി, ഇമാം ഗസ്സാലി അക്കാദമി, അക്കാദമിക് ഡയറക്ടര്‍, എരുമാട് മഹല്ല് ഖത്തീബ്, കൂളിവയല്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ , തമിഴ്‌നാട് .മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ മേഖലകളില്‍ സേവനമനുഷ്ഠിച്ചു വരുന്നതോടൊപ്പം, മാസത്തില്‍ 10 ദിവസത്തോളം വിദേശത്ത് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ലേര്‍ണിംഗ് & ഡവലപ്മെന്റ – കോര്‍പ്പറേറ്റ് ഹെഡ് ആയി ജോലിയും നിര്‍വഹിക്കുന്നു.ബിരുദ പഠനം കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമിയിലും ബിരുദാനന്ദര ബിരുദ പഠനം ഫറൂഖ് കോളേജിലും പൂര്‍ത്തീകരിച്ച റാഷിദ് ഇപ്പോള്‍ പി എച്ച് ഡി ചെയ്ത് വരുന്നു. പനമരം കൂളിവയല്‍ കൊല്ലിയില്‍ കുഞ്ഞാലന്‍ഹാജിയുടെയും ആയിഷയുടെയും മകനാണ് റാഷിദ്. ഭാര്യ ഖദീജ. മക്കള്‍ സിയ ഫാത്തിമ, മുഹമ്മദ് കൈസാന്‍.
- Advertisement -
- Advertisement -