റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരളത്തിന്റെ നിശ്ചലദൃശങ്ങള്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന നിശ്ചലദൃശങ്ങളുടെ അവതരണം ശ്രദ്ദേയമായി.നവോത്ഥാന പോരാട്ടങ്ങളെ അടയാളപ്പെടുത്തിയ ആറ് നിശ്ചലദൃശങ്ങളാണ് ബത്തേരിയില്‍ ഡി.വൈ.എഫ്.ഐ ജില്ലാകമ്മറ്റിയടെ നേതൃത്വത്തില്‍ അവതരിപ്പിച്ചത്.അരുവിപ്പുറം പ്രതിഷ്ഠ,വൈക്കം സത്യഗ്രഹവുമായി ബന്ധപെട്ട് ഗാന്ധിജിയുടെ കേരള സന്ദര്‍ശനം,വിവേകാനന്ദസ്വാമിയുടെ കേരള സന്ദര്‍ശനം,സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം,അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചമിയുടെ സ്കൂള്‍ പ്രവേശനം,മുലക്കരവുമായി ബന്ധപ്പെട്ടുള്ള നങ്ങേലിയുടെ രക്തസക്ഷിത്വം എന്നീ നവേത്ഥാന പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന നിശ്ചലദൃശങ്ങളാണ് ഡി.വൈ.എഫ്.ഐ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ അവതരിപ്പിച്ചത്.അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച ഫ്ളോട്ടുകളുടെ അവതരണം കോട്ടക്കുന്നില്‍ സമാപിച്ചു.അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച ഫ്ളോട്ടുകളുടെ അവതരണം കോട്ടക്കുന്നില്‍ സമാപിച്ചു.തുടര്‍ന്ന് നവോത്ഥാനദീപം തെളിയിക്കലും പൊതുസമ്മേളനവും നടത്തി.ചരിത്രസത്യങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രഭരണകൂടം നടത്തുന്നതെന്നും ഇന്ത്യയെ കുറിച്ച് ലോകമാധ്യമങ്ങള്‍ അടയാളപ്പെടുത്തുന്നത് നിരോധനങ്ങളുടെ നാടാണന്നുമാണന്ന്് സമ്മേളനം ഉല്‍ഘാടനം ചെയ്ത ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വിജിന് പറഞ്ഞു.പ്രശസ്ത എഴുത്തുകാരന് ഒ.കെ.ജോണി അധ്യക്ഷനായിരുന്നു.ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ കെ.എം.ഫ്രാന്‍സിസ്,റഫീഖ്,ലിജോ ജോണി തുടങ്ങയിയവര് പരിപാടിക്ക് നേതൃത്വം
- Advertisement -
- Advertisement -