വയനാട് പ്രസ് ക്ലബ്ബ് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഭാഗമായി കലാസന്ധ്യ സംഘടിപ്പിച്ചു. സിനിമാ താരവും ടെലിവിഷന്‍ അവതാരകനുമായ ജഗദീഷ്, സിനിമാ പിന്നണി ഗായിക കീര്‍ത്തന ശബരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലാസന്ധ്യ .കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു .ചടങ്ങില്‍ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ.ജയചന്ദ്രന് സ്മാരക അവാര്‍ഡ് മംഗളം കണ്ണൂര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തിന് കൈമാറി. കെ. ജയചന്ദ്രന് അനുസ്മരണ പ്രഭാഷണം കമാല്‍ വരദൂര്‍ നടത്തി.ജില്ലാ പഞ്ചാായത്ത് പ്രസിഡണ്ട് കെ.ബി. നസീമ മുഖ്യാതിഥിയായിരിന്നു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ,പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മാനന്തവാടി ,സെക്രട്ടറി പി.ഒ. ഷീജ എന്നിവര്‍ സംസാരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.
- Advertisement -
- Advertisement -