- Advertisement -

- Advertisement -

രസം

0

ചേരുവകള്‍

മല്ലി~ 2 ടീസ്പൂണ്‍
കുരുമുളക് മണികള്‍~ ഒരു ടീസ്പൂണ്‍
ജീരകം~ ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി~ അര ടീസ്പൂണ്‍
പച്ചമുളക്~ 1
ചുവന്ന മുളക്~ 3~4 എണ്ണം
ഇഞ്ചി~ഒരു ചെറിയ കഷ്ണം
വെളുത്തുളളി~ 6~8 അല്ലികള്‍
കായം~ അര ടീസ്പൂണ്‍
ഉലുവ~ അര ടീസ്പൂണ്‍
കടുക്~ഒരു ടീസ്പൂണ്‍
തക്കാളി (നീളത്തില്‍ നുറുക്കിയത് )~ഒരു കപ്പ്
വാളന്‍പുളി~ചെറുനാരങ്ങ വലിപ്പത്തില്‍
ഉപ്പ് ~പാകത്തിന്
മല്ലിയില~ കുറച്ച്‌

തയ്യാറാക്കുന്ന വിധം

മല്ലി, കുരുമുളക്, ജീരകം എന്നിവ ഒരു ചീനച്ചട്ടിയിലിട്ട് ചെറുതായി ചൂടാക്കുക. മണം വരുന്ന വരെ ചൂടാക്കണം. ചൂട് മാറിയ ശേഷം ഇവ പച്ചമുളക്, ഇഞ്ചി, വെളുത്തുളളി എന്നിവയൊടൊപ്പം
ചേര്‍ത്ത് പൊടിച്ചെടുക്കുക.അതിനുശേഷം ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ ചൂടാകുന്പോള്‍ അതിലേക്ക് കായം, ചുവന്നമുളക്, കറിവേപ്പില, ഉലുവ, കടുക് എന്നിവ ചേര്‍ക്കുക. കടുക് പൊട്ട ുന്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് നേരത്തേ പൊടിച്ചുവച്ച മസാലക്കൂട്ടും 3 കപ്പ് വെളളവും ചേര്‍ക്കുക. ചൂടാകുന്പോള്‍ അതിലേക്ക് വാളന്‍പുളി പിഴിഞ്ഞതു ചേര്‍ക്കുക. ഇത ിലേക്ക് ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. തിളച്ച്‌ മണം വരുന്പോള്‍ ഇറക്കിവയ്ക്കുക. അതിലേക്ക് മല്ലിയില അരിഞ്ഞത് ചേര്‍ക്കുക. രസം റെഡി.

Leave A Reply

Your email address will not be published.

You cannot copy content of this page