- Advertisement -

- Advertisement -

വര്‍ഗ്ഗീയ ആശയസംഘടന രാജ്യം നേരിടുന്ന വെല്ലുവിളി: ജഡ്ജ് പി.സെയ്തലവി

0

വര്‍ഗ്ഗീയ ആശയസംഘടനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജില്ലാ സ്‌പെഷ്യല്‍ ജഡ്ജ് പി.സെയ്തലവി. മാനന്തവാടി കോടതി സമുച്ചയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നടന്ന റിപ്പബ്ലിക്ക് ദിന സന്ദേശത്തിലാണ് ജഡ്ജ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയുടെ 70 വര്‍ഷത്തെ പുരോഗതിക്ക് വഴിവെച്ചതിന് നന്ദി പറയേണ്ടത് ഇന്ത്യന്‍ ഭരണഘടനയോടാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാഷ്ട്രീയ ആശയങ്ങള്‍ വര്‍ഗ്ഗീയ ആശയങ്ങള്‍ക്ക് വഴി മാറുന്ന ഘട്ടത്തിലാണ് ഇന്നത്തെ സമൂഹം. രാജ്യം നേരിടുന്ന വര്‍ഗ്ഗീയ ആശയസംഘടനങ്ങളില്‍ നിന്നും രാഷ്ടീയ ആശയസംഘടനത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നും സ്‌പെഷല്‍ ജഡ്ജ് പി. സെയ്തലവി പറഞ്ഞു. മജിസ്‌ട്രേറ്റ് മാരായ പി.സുഷമ, ജംഗീഷ് നാരായണന്‍, മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: പി.ജെ.ജോര്‍ജ്, അഡ്വക്കറ്റ് മാരായ ജോസിച്ചന്‍കോരാ ജോസ്, പി.ടി.സുഗതന്‍, കോടതി ശിരസ്താര്‍ സത്യസജീവ്, അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹി ഇ.കെ.ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page