വയോജനങ്ങളെ അവരരുടെ യൗവനകാലത്തിലേക്ക് ആനയിച്ച് ഗ്രാമഫോണിന്റെ പാട്ടോര്‍മ്മ.1960-70 കാലഘട്ടത്തില്‍ റേഡിയോയിലൂടെ ആസ്വദിക്കുകയും,പാടിനടക്കുകയും ചെയ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ബത്തേരിയിലെ പാട്ടുകൂട്ടായ്മയായ ഗ്രാമഫോണ്‍ 70കാരുടെ 70പതുകള്‍ ഒരു പാട്ടോര്‍മ്മ എന്ന സംഗീത പരിപാടി ബത്തേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചത്.പഴയകാല ഗാനങ്ങള്‍ ഗായകര്‍ വേദിയില്‍ ആലപിച്ചപ്പോള്‍ അതിനൊപ്പം കൈത്താളംപിടിച്ചും പാട്ടിനൊപ്പം വരികള്മൂളിയും വയോജനങ്ങള്‍ തങ്ങളുടെ യൗവനകാലത്തേക്ക് തിരികെപ്പോയി.വയലാര്‍,ഒ.എന്‍.വി,ദേവരാജന്‍ കൂട്ടിലൂടെയും ഭാസ്ക്കരന്‍മാഷ്,ബാബുക്ക കൂട്ടികെട്ടിലൂടെ പിറവിയെടുത്ത മനോഹരമായ ഗാനങ്ങളുമാണ് ഗ്രാമഫോണ്‍ കൂട്ടായിമയിലെ അംഗങ്ങള്‍ ആലപിച്ചത്.അഞ്ഞൂറോളം പേര്സംഗീതപരിപാടി ആസ്വദിക്കാനായി എത്തി.ഗ്രാമഫോണ്‍ ബത്തേരി നഗരസഭയുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.
- Advertisement -
- Advertisement -