ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ 29 തസ്തികകള്‍ ജില്ലാസഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കി.സഹകരണനിയമങ്ങള്‍ പാലിക്കാതെ മുന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അംഗീകരിച്ച തസ്തികളാണ് റദ്ദാക്കിയത്. ക്ലാസിഫിക്കേഷന്‍ നടത്താതെയും ശൈശവാവസ്ഥയിലുള്ള ബാങ്കിന്റെ സാമ്പത്തികാവസ്ഥ പരിഗണിക്കാതെയും നടത്തിയ നിയമനങ്ങള്‍ സഹകരണ നിയമനങ്ങള്‍ക്ക് വിരുദ്ധമാണന്നും ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിലുണ്ട്. അതേ സമയം പനമരത്തെ മാതൃബാങ്കില്‍ നിന്നും വിഭജിച്ച് ബത്തേരിയിലെ ബാങ്കിലേക്ക് മാറ്റിയ നാല് ജീവനക്കാരെ നിലനിര്‍ത്തണമെന്നും ഉത്തരവിലുണ്ട്.
- Advertisement -
- Advertisement -