മിനിമം വേതനം 600 രൂപയാക്കുക, പാക്കിംഗ് തൊഴിലാളികളെ ദിവസവേതനക്കാരാക്കുക, ടാര്‍ജറ്റ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി എ.ഐ.റ്റി.യു.സിയുടെ നേതൃത്വത്തില്‍ ബത്തേരി സപ്ലൈകോ താലൂക്ക് ഡിപ്പോയ്്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മിറ്റിയംഗം എസ്.ജി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി അജേഷ് അധ്യക്ഷനായിരുന്നു. ജിറ്റോ, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -