വയനാട് പീപ്പിള്‍ ഫോറം, മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വയനാട് പ്രസ്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പ്രസ്സ് അക്കാദമി ഹാളില്‍ സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു ഉദ്ഘാടനം ചെയ്തു. വയനാട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് ബെസ്സി പാറക്കല്‍ അധ്യക്ഷത വഹിച്ചു. ജിന്‍സ് ഫാന്റസി, വില്‍ഫ്രഡ് ജോസ് മുതിരകാലായില്‍, ജിന്‍സ് തോട്ടുങ്കര തുടങ്ങിയവര്‍ സംസാരിച്ചു. മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കേരള സ്റ്റേറ്റ് കോഡിനേറ്റര്‍ ഉമേഷ് പോച്ചപ്പന്‍, ഡോ. അക്ഷത, ഡോ. മാളവിക എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തുകൊടുക്കും. ഞായറാഴ്ച ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഒരു കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കുന്നത്.
- Advertisement -
- Advertisement -