പുല്‍പ്പള്ളി: എസ്.എന്‍.ഡി.പി കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 21 കോളേജുകളില്‍ നിന്നായി 1000 ത്തോളം കലാലയ പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് അഷ്ക്കര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ആകാശ്, യൂണിവേഴ്സിറ്റി ചെയര്മാന് ഷാബീര്‍, തുടങ്ങിയവര്‍ സംസാരിച്ചു. മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും.
- Advertisement -
- Advertisement -