- Advertisement -

- Advertisement -

കഴിഞ്ഞവര്‍ഷം വാഹനാപകടത്തില്‍ മരണപ്പെട്ടത് 4,199 പേര്‍

0

കഴിഞ്ഞവര്‍ഷം കേരളത്തിലെ വാഹനാപകടത്തില്‍ മരണമടഞ്ഞത് 4,199 പേര്‍. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത് 31,611 പേര്‍ക്കാണ്. 2017, 18, ലെ കണക്കനുസരിച്ച് 91,444 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്.കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് (365 പേര്‍) ആലപ്പുഴ ജില്ലയിലാണ്.വാഹനാപകടം കുറവ് വയനാട് ജില്ലയിലാണ്. മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) അപകടമാണ് ഉണ്ടായത്. തിരുവനന്തപുരം സിറ്റിയില്‍ 187 പേര്‍ ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടു. ആലപ്പുഴയില്‍ (407.) മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) ആളുകളാണ് മരണപ്പെട്ടത്. 2016 ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ്. എറണാകുളം റൂറലില്‍ 367 പേരും പാലക്കാട് ജില്ലയില്‍ 366 പേരും ആലപ്പുഴ ജില്ലയില്‍ 356 പേരും തിരുവനന്തപുരം റൂറലില്‍ 351 പേരും 2016 ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റിയില്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടടത് 180 പേരാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page