- Advertisement -

- Advertisement -

ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാരുടെ ലക്ഷ്യം: എന്‍.സുകന്യ

0

മത തീവ്രവാദത്തിലൂന്നി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.സുകന്യ. അസോസിയേഷന്‍ മാനന്തവാടി ഏരിയാ സമ്മേളനം ക്ഷീര സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സമത്വം ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും വര്‍ഗ്ഗീയത മുഖമുദ്രയാക്കിയാണ് മോദി രാജ്യം ഭരിക്കുന്നത് അത് കൊണ്ട് തന്നെ രാജ്യത്തെ ജനങ്ങള്‍ അരക്ഷിതരാണെന്നും എന്‍.സുകന്യ പറഞ്ഞു.

ഏരിയാ പ്രസിഡണ്ട് എ.എന്‍.സുശീല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആര്‍.നിര്‍മ്മല, പ്രസിഡണ്ട് രുഗ്മണി സുബ്രമണ്ഡ്യന്‍, സി.യു.ഏലമ്മ, നിര്‍മ്മല വിജയന്‍, സീമന്തിനി സുരേഷ്, വി.ആര്‍.പ്രവീജ്, കെ.എം. വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീ സമത്വം ഉറപ്പ് വരുത്തുക, പ്രധാന പട്ടണങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമിക്കാനും രാത്രി കാലങ്ങളില്‍ ബസ്റ്റാന്റുകളില്‍ സുരക്ഷിത താവളം ഒരുക്കി വനിതാ പോലീസിന്റെ സേവനം ഉറപ്പ് വരുത്തുക, രാത്രിയാത്രാ നിരോധനം പിന്‍ ബലിക്കുക, വന്യമൃഗശല്യത്തില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page