- Advertisement -

- Advertisement -

തയ്യല്‍മെഷീന്‍ നല്‍കി മാതൃകയായി എന്‍.എസ്.എസ് ടീം

0

ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് നിര്‍ദ്ധന യുവതിക്ക് ജീവിതമാര്‍ഗ്ഗമായി തയ്യല്‍മെഷീന്‍ നല്‍കി. കോളിയാടി പീടികപ്പറമ്പില്‍ ശ്രീജയ്ക്കാണ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ തയ്യല്‍മെഷീന്‍ വാങ്ങി നല്‍കിയത്. അമ്മയും ശ്രീജയും അടങ്ങുന്ന കുടുംബത്തിന് തയ്യലിലൂടെ വരുമാനം കണ്ടെത്താനാകുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകപരമായ ഈ പ്രവര്‍ത്തനം നടത്തിയത്.നെന്മേനി പഞ്ചായത്തംഗം സുജ ജയിംസ് തയ്യല്‍മെഷീന്‍ കൈമാറി. എ.കെ. കരുണാകരന്‍, ടി.പി.മത്തായി, വി.കെ. സുനില്‍കുമാര്‍, നവീന്‍ പോള്‍, അഭിഷേക് ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page