പുല്‍പ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ്.സോണ്‍ കലോത്സവത്തിന് വരവറിയിച്ച് പുല്‍പ്പള്ളി ടൗണില്‍ ഘോഷയാത്ര നടത്തി. പുല്‍പ്പള്ളി എസ്.എന്‍.ഡി.പി കോളേജില്‍ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രാഷ്ട്രീയ സാംസ്കാരിക, സാമൂഹിക രംഗത്തെ നിരവധിയാളുകള്‍ പങ്കെടുത്തു. സര്‍വ്വകലാശാലയുടെ കീഴിലുള്ള 21 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഘോഷയാത്രയില്‍ പങ്കാളികളായി അക്ഷയ്റോയ്, മുഹമ്മദ് അഷ്ക്കര്‍, റസിയ ഷാജി മുഹമ്മദ് ഷാഫി, എ.ഒ റോയ് എന്നിവര്‍ നേതൃത്വം നല്കി. സ്റ്റേജിന മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും.
- Advertisement -
- Advertisement -