കല്‍പ്പറ്റ: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന് സംസ്ഥാന കണ്വെന്ഷന് ഇടുക്കി അടിമാലിയില്‍ ആരംഭിച്ചു. ഇന്നും നാളെയുമായാണ് കണ്വെന്ഷന് നടക്കുക. കണ്വെന്ഷന് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. എസ് രാജേന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്, ജോയ്സ് ജോര്‍ജ്ജ്, ശ്രീജ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. കേരളാ വിഷന്‍ ബ്രോഡ്ബാന്റ് ഹോട്ട്സ് പോര്‍ട്ട് ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിര്‍വ്വഹിക്കും.
- Advertisement -
- Advertisement -