- Advertisement -

- Advertisement -

കേശദാന ക്യാമ്പ് നടത്തി

0

പുല്‍പ്പള്ളി: ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് കേശദാന ക്യാമ്പ് നടത്തി. ബ്ലഡ് ഡോണോഴ്സ് കേരള പ്രസിഡണ്ട് കെ.എ രഞ്ജിത് കുമാര്‍ നിര്‍ദ്ധന ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിന് വേണ്ടി കേശം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കേശദാനത്തിന് മികച്ച പ്രതികരണമാണ് ഉള്ളത് എന്നും കൂടുതല്‍ ആളുകള്‍ ഇതില്‍ പങ്കാളികള്‍ ആവേണ്ടതുണ്ടെന്നും ഇത്തരം ക്യാമ്പുകള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ:കെ രഘു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ: റോയി അധ്യക്ഷനായിരുന്നു. ഫാ:ജോര്‍ജ് അലമ്മൂട്ടില്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സ്മിത, സജില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page