കല്‍പ്പറ്റ: വയനാട് കിഡ്നി ഫൗണ്ടേഷന്റെ കീഴിലാണ് മാര്‍ച്ച് നടത്തിയത്. കാരുണ്യ ഫണ്ട് പത്ത് ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് എല്ലാ ആശുപത്രിയിലും നടപ്പിലാക്കുക, മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ക്ക് വേണ്ടി ഗവണ്മെന്റ് ആശുപത്രിയില്‍ രണ്ട് മിഷ്യനുകള്‍ മാറ്റിവെക്കുക, നെഫ്രോളജി ഡോക്ടറെ ഉടന്‍ കൊണ്ടുവരുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.പി ഹമീദ്, കിഡ്നി ഫൗണ്ടേഷന് ഭാരവാഹികളായ കെ.ഇ.എച്ച് അബ്ദുള്ള, മുനീര്‍ കല്‍പ്പറ്റ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
- Advertisement -
- Advertisement -