- Advertisement -

- Advertisement -

യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0

ഇടത് സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 23 ന് നടത്തുന്ന കളക്ട്രേറ്റ് ഉപരോധം വന്‍ വിജയമാക്കുവാന്‍ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ.എന്‍.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, കടവത്ത് മുഹമ്മദ്, ഭൂപേഷ്, എം.അബ്ദുറഹിമാന്‍, അഡ്വ.ജവഹര്‍ ജോസ്, അഡ്വ.വേണുഗോപാല്‍, കെ.എം.അബ്ദുള്ള, പടയന്‍ അബ്ദുള്ള, പി.വി.ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. കളക്ടറേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടി മുനിസിപ്പാലിറ്റിയിലും ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫ്. കണ്‍വെന്‍ഷനുകള്‍ വിളിച്ചുകൂട്ടും.

Leave A Reply

Your email address will not be published.

You cannot copy content of this page