തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി; ടാറിംഗ് പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു
വെള്ളമുണ്ട: തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി ഒരു മാസത്തിനു മുകളിലായി നിന്നുപോയ ലെവലെസ്ഡ് ടാറിംഗ് പ്രവര്‍ത്തിയാണ് ഇന്ന് പുനരാരംഭിച്ചത്. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. റോഡ് പണി പുനരാരംഭിച്ചത് സ്വാഗതം ചെയ്ത് ആക്ഷന്‍ കമ്മിറ്റി. മുടക്കമില്ലാതെ പണി പൂര്‍ത്തീകരിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. ടാറിങ് പ്രവര്‍ത്തി പുനരാരംഭിക്കാതതും. റോഡ് പണിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തികള്‍ വൈകുന്നതിലും വ്യാപക പ്രതിഷേധമുയരുകയും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും, 2 പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകള്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തുകയും കൂടി ചെയ്തതോടെയാണ് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റോഡ് പണി ഇന്ന് പുനരാരംഭിച്ചത്. മന്ത്രിതല ഇടപെടലും ഇതിന് ആക്കം കൂട്ടി. വയനാട് വിഷന്‍ ന്യൂസ് കഴിഞ്ഞ കുറച്ചു ദിവസമായി ഈ റോഡുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ സജീവമായി അധികാരികളുടെ മുന്നിലെത്തിച്ചു. ഇതും ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലും കാരണമാണ് കൃത്യമായി പണി തുടങ്ങിയത്. ആറു ദിവസത്തിനുള്ളില്‍ കിണറ്റിങ്ങല്‍ വരെ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്നും കാഞ്ഞിരങ്ങാട് മുതല്‍ നടത്തുന്ന പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ഒരുമാസത്തിനുള്ളില്‍ റോഡ് പണി പൂര്‍ണമായും തീര്‍ക്കുമെന്നാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉറപ്പ് ലഭിക്കുന്നത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ മേല്‍നോട്ടത്തിലാണ് റോഡ് പണി പുരോഗമിക്കുന്നത്.