കല്‍പ്പറ്റ ജി.വി.എച്ച്.എസ് സ്‌കൂളിലെ നവതി ആഘോഷത്തിന്റെ ഭാഗമായി പ്രതിഭാ പുരസ്‌ക്കാര വിതരണവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. നഗരസഭാ വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. 34 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന എലിസബത്ത് ജോര്‍ജ്, 29 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ജോയ്സി പിയൂസ്, 27 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വത്സ പി.ടി, 26 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഉഷാകുമാരി. എന്നീ അധ്യാപകര്‍ക്കുള്ള ഉപഹാരം പി.ടി.എ പ്രസിഡണ്ട് എം.ബി.ബാബു സമ്മാനിച്ചു. പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരം വാര്‍ഡ് കൗണ്‍സിലര്‍ ശോശാമ്മ വി.പി. നിര്‍വ്വഹിച്ചു. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള പുരസ്‌ക്കാര വിതരണം കല്‍പ്പറ്റ എസ്.ഐ ദാസ്‌ക്കരന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ സജീവന്‍ പി.ടി, ഹെഡ്മാസ്റ്റര്‍ സുന്ദര്‍ലാല്‍, അനില്‍കുമാര്‍ എം.എ, സീനിയര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് നസീറ അഷ്റഫ്, അധ്യാപകരായ ഗീതാ ബായി, അനില്‍കുമാര്‍ വി, ഷീബ എം, രജിത മോഹന്‍, പി.ടി.എ, എക്സിക്യുട്ടീവ് അംഗങ്ങളായ പ്രതീഷ് കെ, നാസര്‍.കെ, ശ്യാം ബാബു, സ്‌കൂള്‍ ലീഡര്‍ ജാബിര്‍ അലി സ്റ്റാഫ് സെക്രട്ടറി സജി ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -